വാഷിംഗ്ടണ്‍: ട്രംപിന്റെ റാലിയില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് കാണിച്ച ആംഗ്യത്തെച്ചൊല്ലി വിവാദം. ഹിറ്റ്ലറിന്റെ കാലത്തുണ്ടായിരുന്ന നാസി സല്യൂട്ടിനോട് സാമ്യമുള്ള ആംഗ്യത്തിന്റെ പേരിലാണ് വിവാദത്തിന് തിരികൊളുത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി ട്രംപ് നടത്തിയ റാലിയിലായിരുന്നു മസ്കിന്റെ വിവാദ നാസി സല്യൂട്ട്.
ട്രംപിന്റെ വിജയം സാധാരണ വിജയമല്ലെന്നും, ഈ വിജയം ഉണ്ടാക്കിത്തന്നതിന് ജനങ്ങള്‍ക്ക് നന്ദിയെന്നും മസ്ക് പറഞ്ഞു. പ്രസംഗത്തിലുടനീളം അമിത സന്തോഷവാനായാണ് മസ്ക് ഉണ്ടായിരുന്നത്. വലിയ വിമര്‍ശനമാണ് മസ്കിന്റെ ഈ നാസി സല്യൂട്ടിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ട്രംപ് അനുകൂലികളും മറ്റും മസ്കിനെ അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്.