തിരുവല്ല: സിപിഎം ഏരിയാ കമ്മിറ്റി ഭാരവാഹിയെ മഹിള അസോസിയേഷന് ഭാരവാഹി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയിൽ പാര്‍ട്ടിക്കുള്ളില്‍ വിവാദം മുറുകുന്നു. വെള്ളിയാഴ്ച വിഷയത്തിൽ ചര്‍ച്ച നടന്നുവെങ്കിലും സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന നിലപാടിൽ തന്നെയാണ് ഏരിയാ കമ്മിറ്റി ഓഫീസ് ഭാരവാഹിയായ യുവതി.
സമവായ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പരാതിക്കാരി യോഗ ശേഷം നിലപാട് എടുത്തത് വിവാദമായി. കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിനിടെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചുവെന്നാണ് പരാതി.