ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ബിജെപിയും ആം ആദ്മിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും മുന്നിട്ട് നില്ക്കാനായില്ല.ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോംഗ് റൂമുകള്‍ക്ക് ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലസ്ഥാനത്ത് സുരക്ഷശക്തമാക്കി.
ഡല്‍ഹിയിലുടനീളം 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ കേന്ദ്രത്തിലേക്കും എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ടെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (സിപി), സ്റ്റേറ്റ് പോലീസ് നോഡല്‍ ഓഫീസര്‍ (എസ്പിഎന്‍ഒ) ദേവേഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു.ഡല്‍ഹിയില്‍ 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രത്തിന്റെയും ചുമതലയ്ക്ക് എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ട്. 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 38 കമ്ബനി സിഎപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ലോക്കല്‍ പോലീസ് ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തില്‍ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.