കൊല്ലം: ആദ്യ വിവാഹം നിയമപരമായി നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത കൊല്ലം മയ്യനാട് സ്വദേശി നവാസി(51)നെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. 5,000 രൂപ പിഴയും ഒരുവർഷം തടവുമാണ് ശിക്ഷ. 2010-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരവിപുരം സ്വദേശിനിയെ മുസ്ലിം മതാചാരപ്രകാരം വിവാഹം ചെയ്യുകയും ഈ ബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.