തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി.സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു.വിവരം അഞ്ച് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണ്.
പണം ഇടപാടുകളില്‍ സിപിഐഎം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കാനാണ് കമ്മീഷന് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നത്.തൃശൂരില്‍ സിപിഐഎമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ഈ അഞ്ച് അക്കൗണ്ടുകളുടെ വിവരം ഇല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് മറച്ചു വച്ചുവെന്നുമാണ് ഇഡി ആരോപിക്കുന്നത്.
വാണിജ്യ സിലിണ്ടറിന് വില കുറച്ചു;വിലയില്‍ മാറ്റമില്ലാതെ ഗാര്‍ഹിക സിലിണ്ടര്‍
കഴിഞ്ഞ ദിവസം കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. കേരളത്തിലെ ബൂത്തുതല കാര്യകര്‍തൃക്കളുമായി നമോ ആപ് വഴിയുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.