തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനുള്ള പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം. ഇപി ജയരാജനെ വിശ്വാസമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന് നിലപാട് വ്യക്തമാക്കിയത്.
ആത്മകഥയിലേതെന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇപി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തക രചന പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസമാണ്. ഇപി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദന് പ്രതികരിച്ചു.
വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. വിഷയം പാര്‍ട്ടി ശരിയായ രീതിയില്‍ തന്നെ മനസിലാക്കിയിട്ടുണ്ട്. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു എന്നതാണ് അത്. ആരോപണങ്ങളെല്ലാം ഇപി തള്ളിയതിനാല്‍ പാര്‍ട്ടിയും തള്ളുന്നെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് ഗോവിന്ദന് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇ ശ്രീധരനും ഷാഫി പറമ്പിലിനും കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിക്കില്ല. ചേലക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും, വയനാട്ടില്‍ നിലമെച്ചപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഗോവിന്ദന് പറഞ്ഞു. ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ പുനരധിവാസത്തിന് വന്‍തുക ലഭിക്കുമായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റേത് വിപരീത നിലപാടാണ്. യുഡിഎഫും കേരളത്തിന്റെ പൊതു നിലപാടിനൊപ്പമല്ലെന്ന് ഗോവിന്ദന് വിമര്‍ശിച്ചു