മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി.സിപിഐ നിലപാട് സ്ത്രീപക്ഷമാണ്.ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കും.എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും.ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി.സിപിഐയുടെ ദേശീയ നേതാക്കള്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തില്‍ നിര്‍ണായക ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് മാറി നില്‍ക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.അതേസമയം, എം.മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.