കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ട് ചോർന്ന സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചോർന്ന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത് മനോരമ പത്രത്തിൽ ആണെന്നുള്ളത് കൂടിയാണ് വിവാദം കൂടുതൽ ശക്തീകരിക്കുവാനും കാരണമായിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് പത്രത്തിലൂടെ പൊതു സമൂഹത്തിലെത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ശേഷമാകും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുക. എന്നാൽ രാവിലെ മനോരമ പത്രത്തിലൂടെയാണ് എല്ലാവരും പ്രവർത്തന റിപ്പോർട്ട് അറിയുന്നത്. മനോരമയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായരാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ വാര്‍ത്തയായി നല്‍കുന്നത്.
സിപിഎം വോട്ടുകള്‍ ബിജെപിക്കു പോകുന്ന ഗൗരവതരമായ സ്ഥിതി ഉണ്ടെന്ന് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് പറയുന്നുവെന്ന് മനോരമ വെളിപ്പെടുത്തിയത് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച അതീവ ഗൗരവമായി കാണണം. പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുന്ന തരത്തിലാണ് ഇവിടെ വോട്ട് ബിജെപിക്കു പോയതെന്നാണ് വാര്‍ത്തയിലുള്ളത്. അതേസമയം, മനോരമയിൽ വന്ന വാർത്തയോട് സിപിഎം നേതാക്കൾ ആരും തന്നെ പ്രതികരിച്ചിട്ടില്ല.