കൊല്ലം: ചടയമംഗലത്ത് ബാറിലുണ്ടായ തർക്കത്തിൽ സിഐടിയു തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചടയമംഗലം പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ. വൈകിട്ട് 6 വരെയാണ് ഹർത്താൽ. ചടയമംഗലം വേട്ടുവഴി സ്വദേശി സുധീഷിനെയാണ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് ചടയമംഗലം പേൾ റെസിഡൻസി ബാറിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലെത്തിയത്. സുധീഷിനെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി ഇയാൾ കുത്തിയിരുന്നു. സുധീഷിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ ജിബിൻ അറസ്റ്റിലായിട്ടുണ്ട്.