ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലുള്ള സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം യെച്ചൂരിയെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 19നാണ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ യെച്ചൂരിയെ പ്രവേശിപ്പിച്ചത്.
യെച്ചൂരിയെ സന്ദർശിക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും. യെച്ചൂരിയുടെ ആരോഗ്യനില മോശമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
യെച്ചൂരി യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അറിയിച്ചിരുന്നു.
ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.