തൃശ്ശൂർ: സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആണ് സമ്മേളനം. രാവിലെ 9 ജില്ലയിലെ മുതിർന്ന നേതാവ് എൻ ആർ ബാലൻ പതാക ഉയർത്തും. പ്രകൃതി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അതിനുശേഷം ജില്ലാ സെക്രട്ടറി എം എം വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും.
കരുവന്നൂർ തട്ടിപ്പ്, മറ്റ് സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്, തൃശ്ശൂരിലെ ബിജെപിയുടെ വിജയം, കത്തോലിക്കാ സഭ ബിജെപിക്ക് നൽകുന്ന പിന്തുണ, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിന്റെ ചർച്ചയിൽ സജീവമായേക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും ഒടുവിലായി നടക്കുന്ന ജില്ലാ സമ്മേളനം എന്ന പ്രത്യേകതയും തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഉണ്ട്.