തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലിൽ സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്ഗീവർഗീസ് മാർ കൂറിലോസ് തന്റെ പിന്തുണ രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിനു ഹൃദയം നഷ്ടപെടുന്നതിന്റെ സൂചനയാണ് 50 ദിവസമായി പൊരിവെയിലത്തു അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശമാരോട് സർക്കാർ പുലർത്തുന്ന ഈ അസാധാരണ അവഗണന എന്നാണ് അദ്ദേഹം കുറിച്ചത്.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഇതോ ഹൃദയപക്ഷം?
ഇടതുപക്ഷത്തിനു ഹൃദയം നഷ്ടപെടുന്നതിന്റെ സൂചനയാണ് 50ദിവസമായി പൊരിവെയിലത്തു അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശമാരോട് സർക്കാർ പുലർത്തുന്ന ഈ അസാധാരണ അവഗണന. കേന്ദ്രവും സംസ്ഥാനവും അവഗണിക്കുന്ന ആശമാരുടെ ഈ നീതിക്ക് വേണ്ടിയുള്ള സമരത്തെ ഇനിയും ദയവായി അവഗണിക്കരുത്. കേന്ദ്രവും സംസ്ഥാനവും അടിയന്തിരമായി ഇടപ്പെട്ടു ന്യായമായ വേതന വർദ്ധനവ് നടപ്പാക്കണം.
തുടർന്നും എന്റെ ഐക്യദാർഢ്യം അർപ്പിക്കുന്നു. ആശമാർക്ക് പിന്തുണ അറിയിച്ചു പരസ്യമായി മുടി മുറിച്ചു ഐക്യദാർഢ്യം നേർന്ന മാർത്തോമാ സഭയിലെ വൈദികരെ പ്രത്യേകം അഭിനന്ദിക്കുന്നു . അതാണ് യഥാർത്ഥ ക്രിസ്തു മാർഗം..