താരങ്ങളുടെ പ്രതിഫലത്തിനെതിരെ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പരാമർശമാണിത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെനന്നായിരുന്നു സുരേഷ് കുമാറിന്റെ വിമർശനം. കൂടാതെ ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും നിർമാതാവ് വിമർശിച്ചു.
ഇപ്പോൾ സുരേഷ് കുമാറിന്റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ , ഈ പ്രസ്താവനയിൽ ഏറ്റവും കൂടുതൽ വിമർശനം വന്നത് മകൾ കീർത്തി സുരേഷിന്റെ പ്രതിഫലം പരാമർശിച്ച് കൊണ്ടാണ്. .പ്രതിഫലം കുറയ്ക്കാൻ മകളോടും പറയണമെന്നും രണ്ടും മൂന്നും കോടിയാണ് ഓരോ പ്രൊജക്ടുകൾക്കും വാങ്ങുന്നതെന്നും കമന്റുകൾ വരുന്നുണ്ട്.
അതേസമയം ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രംഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്. മലയാള സിനിമയിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന വന്ന കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത “ഗീതാഞ്ജലി” എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.തമിഴ് ചിത്രമായ തെരിയുടെ റീമേയ്ക്കായ “ബേബി ജോൺ” എന്ന ബോളിവുഡ് ചിത്രമാണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ .തമിഴിലും തെലുങ്കിലുമാണ് നടി സജീവം.