മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔരംഗസേബിന്റെ ശവകുടീരം പൊളിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള വിപിഎച്ചിന്റെയും ബംജ്രംഗ് ദളിന്റെയും പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങളും നാശനഷ്ട്ടം ഉണ്ടായി .
ഇതിന് പിന്നാലെ തന്നെ 17 പേരെ കസ്റ്റഡിയിലെടുത്തു.രാത്രി 10:30 നും 11:30 നും ഇടയിലാണ് നാഗ്പൂരിലെ ഹൻസപുരിയിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ വീടുകളും , ക്ലിനിക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. .ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഹ്വാനം ചെയ്തു. സംഘർഷം അയവ് വന്നതിന് ശേഷം തന്നെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു.