ഷാര്‍ജ: അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുന്‍പേ യാത്രക്കാരുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന ഇന്ത്യന്‍ കസ്റ്റംസ് നിര്‍ദേശത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്കി പ്രവാസി സംഘടനകള്‍. അന്താരാഷ്ട്ര യാത്രയ്ക്ക് 24 മണിക്കൂര്‍ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പേമെന്റ് രീതി എന്നിവ വിമാനക്കമ്പനികള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ഇവ കര്‍ശമായി നടപ്പാക്കി തുടങ്ങുമെന്നും അറിയുന്നു. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് നിവേദനം നല്‍കിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കാന്‍ വഴിയൊരുക്കണമെന്നും നിവേദനം നല്‍കിയിട്ടുണ്ട്.