സിനിമ സംഘടനയിൽ പോര് മുറുകുന്നത് ചർച്ചയാകുകയാണ്. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് പുതിയ പോരിന് തുടക്കമിട്ടിരിക്കുന്നത്.സംയുക്ത യോഗത്തിലെ തീരുമാനമാണ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്. സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.
ഒത്തുതീര്‍പ്പ് ചര്‍ച്ച ഉടനുണ്ടാകില്ല എന്നും സുരേഷ് കുമാർ വ്യക്തമാക്കി. കളക്ഷന്‍ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പറയുകയാണ് ജി. സുരേഷ് കുമാര്‍.ചില അസോസിയേഷനുകളും ഫാന്‍സ് ഗ്രൂപ്പുകളും ടാര്‍ഗെറ്റ് ചെയ്ത് സൈബര്‍ ആക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.