നയ്പിഡോ: മ്യാന്മാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് നേരെ സൈബര്‍ ആക്രമണം. ദുരന്തബാധിതമേഖലകളില്‍ ‘ ദുരിതാശ്വാസ ദൗത്യം നടത്തുന്നതിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മ്യാന്മാറിന്റെ വ്യോമാതിര്‍ത്തിയില്‍ വച്ചാണ് ജിപിഎസ് സിഗ്നലില്‍ തകരാര്‍ നേരിട്ടത്. വിമാനത്തിന്റെ കോര്‍ഡിനേറ്റുകളില്‍ മാറ്റം സംഭവിക്കുകയും നാവിഗേഷന്‍ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കാന്‍ വ്യോമസേന പൈലറ്റുമാര്‍ ഉടന്‍ തന്നെ ഇന്റേണല്‍ നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് (INS) നീങ്ങിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.