തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 48-ാം ദിവസം തികയുന്നു. അനിശ്ചിതകാല നിരാഹാര സമരം 10-ാം ദിവസം പിന്നിടുന്നു. അതേസമയം സമരത്തിൻ്റെ 50-ാം ദിവസമായ തിങ്കളാഴ്ച മുടിമുറിച്ച് സമരം ചെയ്യാനാണ് ആശ പ്രവർത്തകരുടെ തീരുമാനം.
പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന് ആവശ്യപ്പെട്ടു.