ബേസിൽ നായകനായെത്തുന്ന ‘മരണമാസിന് ‘സൗദിയിലും കുവൈറ്റിലും നിരോധനം. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഈക്കാര്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം ഈ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നത്. അതേസമയം ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തിൽ നിന്ന് നീക്കം ചെയ്താൽ ചിത്രം പ്രദർശിപ്പിക്കാമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം . ഇന്ത്യയിൽ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിൽ ബേസിലിന്റെ വ്യത്യസ്തമായ ഗെറ്റപ്പും ആരാധകർ ഏറ്റെടുത്താണ്. ചിത്രം നാളെയാണ് റിലീസിനായി എത്തുന്നത്