കാസർഗോഡ്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും അയൽവാസിയായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. കൂടാതെ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും.
മൂന്നാഴ്ച മുൻപായിരുന്നു പെൺകുട്ടിയെ കാണാതായത് അന്നേ ദിവസം തന്നെയാണ് അയൽവാസിയായ പ്രദീപിനെയും കാണാതായത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതീരെ അന്നേ ആരോപണവുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
കൂടാതെ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന ആരോപണവും ഉണ്ട് . പെൺക്കുട്ടിയുടെയും പ്രദീപിന്റെയും മൊബൈൽ ഫോൺ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് കാണാതായി 26 ദിവസത്തിനു ശേഷം മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത് . ഇവരുടെ വീടിന് സമീപത്ത് തന്നെയാണ് തുങ്ങി മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത് . പരിയാരം മെഡിക്കൽ കോളേജിലാണ് ബോഡി പോസ്റ്റ്മോർട്ടം ചെയുന്നത്.