എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവി പിപി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയെ പ്രതി ചേര്‍ത്തിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് ദിവ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം കളക്ടര്‍ പല തവണ നിഷേധിച്ചിട്ടുണ്ട്. യാത്രയയപ്പ് ദിവസം രാവിലെ കളക്ടറെ ദിവ്യ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ കളക്ടര്‍ തയ്യാറായിട്ടില്ല.
അതേസമയം, എഡിഎമ്മിന്റെ ആത്മഹത്യയില്‍ റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന് പറഞ്ഞു. നവീന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി