പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ ആത്മഹത്യയെ തുടര്‍ന്നുളള അന്വേഷണം മലയാളി ദമ്പതികളിലേയ്ക്ക്. മുംതാസ് അലിയുടെ സഹോദരന് ഹൈദര്‍ അലി നല്കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. റഹ്മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളില്‍ നിന്ന് കാവൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.
മുംതാസ് അലിയെ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതാംസ് അലിയില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്ത പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നതായി സഹോദരന്റെ പരാതിയില്‍ പറയുന്നു.
പാരതിയില്‍ പറയുന്നത് പ്രകാരം ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍.
വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലി തന്റെ മരണത്തിന് കാരണം ഈ ആറുപേരാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വാട്സ്ആപ്പ് സന്ദേശം കടുംബത്തിന് അയച്ചിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.