ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്ത ഗായിക രുക്സാന ബാനു മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. രുക്സാനയുടെ മരണം വിഷബാധയേറ്റാണെന്ന ഗുരുതര ആരോപണമാണ് അമ്മയും സഹോദരിയും ഉള്‍പ്പടെ ഉന്നയിക്കുന്നത്. രുക്സാനയുടെ ഒരു ശത്രുവാണ് ഇതിന് പിന്നിലെന്ന് പറഞ്ഞെങ്കിലും അവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. രുക്സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നത്.
ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. സ്ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗികര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.