മലപ്പുറം: എളങ്കൂരിലെ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സാണ് പ്രഭിന്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ പ്രഭിനെതിരെ ചുമതിയതോടെ പ്രഭിനെ ആരോഗ്യ വകുപ്പ് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25) കഴിഞ്ഞ മാസമാണ് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരില്‍ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവന്‍ ആരോപിച്ചിരുന്നു. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബവും ആരോപിച്ചിരുന്നു. 2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.