പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പ്രധാനാധ്യാപകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ ചേർത്തുനിർത്താൻ ഒരുങ്ങി സ്കൂൾ പിടിഎ. വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ പ്രശ്നത്തിന് സ്കൂളിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചേർത്തുനിർത്തുമെന്നും അധ്യാപക രക്ഷാകർത്തൃ സമിതി തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്ക് പശ്ചാത്താപം ഉണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും അധ്യാപകരോടും പോലീസിനോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിച്ചത് തങ്ങൾ അല്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.