ഡല്‍ഹി: മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന. ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അതിഷി. ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും താന്‍ സന്തോഷവതിയാണെന്നും അതിഷി പറഞ്ഞു. ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമേ ഉള്ളൂ. അത് അരവിന്ദ് കെജ്രിവാളാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നും ഒരു ബിജെപി സംസ്ഥാനത്തും ഇല്ലാത്ത അത്രയും ആനുകൂല്യങ്ങള്‍ ഡല്‍ഹിയില്‍ നല്‍കുന്നുവെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആരും ചെയ്യാത്തതാണ് കെജ്രിവാള് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി കെജ്രിവാളിനെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് 6 മാസം ജയിലില്‍ ഇട്ടു. സിബിഐ കൂട്ടിലടച്ച തത്ത എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു’. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ‘അരവിന്ദ് കെജ്രിവാള് എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. ‘ഞാന്‍ കുറച്ച് കാലം മാത്രമാണ് മുഖ്യമന്ത്രി. കുറച്ചു മാസത്തെക്ക് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം എന്നിലാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. കെജ്രിവാളിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു തന്നെ മുന്നോട്ട് പോകും’; അതിഷി പറഞ്ഞു.