ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കണക്കിൽപ്പെടാത്ത 15 കോടി രൂപയ ജഡ്ജിയുടെ വസതിയിൽ നിന്ന് കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.
അതേസമയം സുപ്രീം കോടതി മേൽനോട്ടത്തിൽ എന്നാൽ വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വർമ. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.