അമേരിക്കയിൽ അനധികൃത്യമായി കുടിയേറിയവരെ ഒഴിപ്പിക്കുകയാണ് ട്രംപ് ഭരണകൂടം . ഇതിന്റെ ഭാഗമായി കുടിയൊഴിക്കപ്പെട്ടവരുടെ ആദ്യസംഗം ഇന്നലെ അമേരിക്കൻ സൈനീക വിമാനമായ സി 17 പഞ്ചാബിൽ എത്തിയിരുന്നു. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ഇന്നലെ അമൃത്സറില് ഇറങ്ങിയത്.
എന്നാൽ നാടുകടത്തപ്പെട്ടവരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നാണ് മടങ്ങിയെത്തിയ ഇന്ത്യക്കാരന്റെ വെളിപ്പെടുത്തൽ.പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് ആണ് വെളിപ്പെടുത്തൽ നടത്തിയത്.
കൂടാതെ സാധാരണ യാത്രാ വിമാനങ്ങള്‍ക്കു പകരം സൗകര്യങ്ങള്‍ കുറഞ്ഞ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇതിനെതിരെ ഇന്നലെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തിയിരുന്നു. കൂടാതെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ 40 മണിക്കൂര്‍ യാത്ര ചെയത് ശേഷമാണ് ആദ്യ സംഘം അമൃത്സറില് ഇറങ്ങിയത്