കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ആസ്തിമൂല്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് തിരിവിതാംകൂർ ദേവസ്വം ബോർഡ്. ഇത് പൊതുതാത്പര്യത്തിന് വിപരീതമാണെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.
ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി വിലയിരുത്തി അത് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് ഫയൽ ചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ആസ്തിമൂല്യം കൃത്യമായി രേഖപെടുത്തുന്നുണ്ടെന്നും നിയമപരമായി അധികാരമുള്ളവർ പരിശോധിക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. ഹർജി മേയ് 22-ന് വീണ്ടും പരിഗണിക്കും.