ചെന്നൈ സൂപ്പര്‍ കിങ്സിനെ വെറ്ററന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ഫനിഷിങ് മികവ് ഒരിക്കല്‍ കൂടി അവരെ വിജയത്തീരത്തെത്തിച്ചു. 11 പന്തിൽ 4 ഫോറം 1 സിക്സും കൂടാതെ ധോണിയുടെ 26 റൺസും ടീമിന് ജയമൊരുക്കുകയായിരുന്നു.കൂടാതെ മത്സരത്തില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിനും ധോണി അർഹനായിരുന്നു.
പ്ലയെർ ഓഫ് ദി മാച്ച് എന്ന ബഹുമതി കൂടാതെ മറ്റൊരു റെക്കോർഡും ധോണി സ്വന്തമാക്കിയിരിക്കുകയാണ് ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡാണ് ധോണി പുരസ്ക്കാരത്തിലൂടെ സ്വന്തമാക്കിയത്.
കൂടാതെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധോണി ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്നത് എന്ന സവിശേഷതയുമുണ്ട്. 2019ല്‍ രാജസ്ഥാന് റോയല്‍സിനെതിരായ പോരാട്ടത്തിലാണ് അവസാനയാമായി ധോണിക്ക് പ്ലയെർ ഓഫ് ദി മാച്ച് പുരസ്ക്കാരം ലഭിച്ചത്. ധോനി നേടുന്ന 18ാം പുരസ്കാരമാണിത്.