ബംഗളൂരു: ഡീസല്‍ വില വർധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഡീസല്‍ നികുതിയില്‍ 2.73% വര്‍ധന വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. 18.44 ശതമാനത്തില്‍ നിന്നും 21.17 % ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രണ്ടുരൂപയുടെ വര്‍ധനയാണ് ഒരുലിറ്റര്‍ ഡീസലിന്മേലുണ്ടാവുക.
നിലവിലെ വിലയനുസരിച്ച് പുതിയ ഡീസല്‍ വില ലിറ്ററിന് 91.02 ആയി ഉയരും. 2021 നവംബറിന് മുമ്പ് കര്‍ണാടകയില്‍ ഡീസലിന്മേലുള്ള വില്‍പ്പന നികുതി 24% ആയിരുന്നു. 2024 ജൂണില്‍ 18.44 ശതമാനത്തിലേക്ക് കുറച്ചു. പുതിയ വര്‍ധനവ് നിലവില്‍ വന്നാലും അയൽ സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ നിരക്കിലാകും കര്‍ണാടകയില്‍ ഡീസല്‍ ലഭ്യമാകുക.