ഐപിഎൽ താര ലേലത്തിൽ ആരും സ്വന്തമാക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ഉമേഷ് യാദവ്. കഴിഞ്ഞ 15 വർഷമായി ഐപിഎൽ കളിക്കുന്നുണ്ട് എന്നാൽ ഇത്തവണ ഐപിഎൽ കളിയ്ക്കാൻ സാധിക്കില്ല. താരലേലത്തിൽ ആരും തനിക്ക് വേണ്ടി എത്തിയില്ല. അതെന്നെ അത്ഭുതപ്പെടുത്തി.
150 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടും തനിക്കായി ഒരു ടീം രംഗത്തെത്തിയില്ല എന്നത് വിഷമം ഉണ്ടാക്കിയതായും, തീരുമാനങ്ങൾ എടുക്കുന്നത് ഐപിഎൽ ടീമുകളാണ് എന്നും, തനിക്ക് ആരുടെയും തീരുമാനം മാറ്റാൻ കഴിയില്ല എന്നും ഉമേഷ് യാദവ് വ്യക്തമാക്കി.