കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിലെ ലഹരി വില്പന നടന്നത് വാട്സാപ്പിലൂടെ, കൂടാതെ വില്പനയിൽ പ്രീബുക്കിങ്ങും , ഡിസ്കൗണ്ട് സെയിലും ഉണ്ടാടിയിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു പൊതി കഞ്ചാവ് വിൽപ്പനയ്ക്ക് വച്ചത് 500 രൂപക്കാണ്. എന്നാൽ ആദ്യമേ ലഹരി ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്കാണ് ഇത് നൽകിയിരുന്നത് എന്നായിരുന്നു പോലീസ് കണ്ടെത്തിയത്.
അതേസമയം രണ്ട് പൂർവ വിദ്യാർത്ഥിക്കളെയും ഇന്നലെ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴി പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ആഷിക് ,ഷാരിക്ക് ഈവരെയാണ് പോലീസ് ഇന്ന് പിടി കൂടിയത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചത് . കേസിൽ ഷാരിക്കിന്റെ പങ്ക് പോലീസ് അന്വേഷിച്ചു വരുകയാണ്. കേസിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോയെന്ന് അറിയാൻ പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.