കേരള സർക്കാരിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിനു മുഖ്യകാരണമെന്നത് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ എല്ലാവിധ അഴിമതികൾക്കും കൂട്ടുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും സത്യസന്ധരും തമ്മിലുള്ള പരസ്യമായ ചേരിപ്പോരാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചില വകുപ്പുകളിൽ മന്ത്രിയും വകുപ്പു സെക്രട്ടറിമാരും തമ്മിലുള്ള കുട്ടുകച്ചവടമാണ്. സി.പി.ഐ. എം നേതാക്കൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. ഇതിനു വഴങ്ങാത്തവരെ വർഗ്ഗ ശത്രുക്കളായി ചാപ്പകുത്തുന്നു. ചില കഴിവുകെട്ട മന്ത്രിമാരുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ സർവ്വാധിപത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.