ബാംഗ്ലൂർ മുന്നോട്ട് വെക്കുന്ന വികസന പദ്ധതികൾക്ക് വലിയ ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
തുരങ്ക പാതകള്‍, ഡബിള്‍ ഡെക്കർ ഫ്ലൈ ഓവറുകൾ, 73 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിംഗ് റോഡ്, ജലവിതരണം തുടങ്ങി അടുത്ത കാലത്ത് സർക്കാർ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകേണ്ടതാണെന്നാണ് ഡികെ ശിവകുമാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമന് അയച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇത്തവണയും വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നാണ് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിനാൽ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ തനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല.
2023-2024 ൽ അപ്പർ ഭദ്ര പദ്ധതിക്കായി കേന്ദ്രം 5,300 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നുവരെ ഫണ്ട് അനുവദിച്ചിട്ടില്ല’ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.കൂടാതെ നബാർഡിന് കേന്ദ്രം 5,400 കോടി രൂപ വായ്പ നൽകിയെങ്കിലും, 58% വെട്ടിക്കുറച്ചത് സഹകരണ ബാങ്കുകളുടെയും സൊസൈറ്റികളുടെയും വായ്പാ ശേഷിയെ ബാധിച്ചുവെന്ന് കർണ്ണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.