ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേതു തന്നെ. ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് ഷിരൂരില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഒത്തുനോക്കിയത്.
പരിശോധനാഫലം പോസിറ്റീവായതോടെ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹ ഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധിച്ച് ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കഴിഞ്ഞ ദിവസമാണ് ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കാബിന് ലഭിച്ചത്. ലോറിയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ തന്നെ അര്‍ജുന്റെ സ്വദേശമായ കോഴിക്കോടെക്ക് അയക്കാനുളള നടപടി കര്‍ണ്ണാടക സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.