ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വി.ഐ.പി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്.പി ടി.കെ സുബ്രഹ്മണ്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്തുനൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്.
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം;ഭാര്‍ത്താവ് പിടിയില്‍
വി.ഐ.പികൾ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. അതേസമയം, ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി ഉത്തരവ് ഇറക്കിയത് എന്നാണ് വിവരം. വിഷയത്തിൽ ദേവസ്വം ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.