ന്യൂഡൽഹി: അശ്ലീല പരാമര്‍ശത്തില്‍ രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അപലപനീയമായ പെരുമാറ്റമാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കളെ അപമാനിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നത്. എന്തിനാണ് അനുകൂല നിലപാട് എടുക്കേണ്ടതെന്നും കോടതി ചോദിച്ചു.
ജനപ്രീതി ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയരുത്. സമൂഹത്തെ നിസ്സാരമായി കാണരുതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമൂഹത്തിൽ നാണംകെട്ടു. വധഭീഷണിയുണ്ടെന്നും രൺവീർ അലബാദിയ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ പരാതി നൽകൂ എന്നാണ് കോടതി പറഞ്ഞത്. പരാമർശത്തിൽ കടുത്ത വിമർശനം ഉയർത്തിയ കോടതി ഹർജിയിൽ നോട്ടീസ് അയച്ചു. അറസ്റ്റ് താൽകാലികമായി കോടതി സ്റ്റേ ചെയ്തു. അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി.