വാട്സ്ആപ്പ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക് മീഡിയകളിലൂടെ പൊലീസിന് നോട്ടീസ് അയക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത 2023 പ്രകാരം, നോട്ടീസ് അനുവദനീയമായ രീതികളിലൂടെ മാത്രമേ നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇത് സംബന്ധിച്ച് പൊലീസിന് നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. നോയിഡയിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ സതേന്ദർ കുമാറിന്റെ കേസിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം നൽകിയത്.
ഈ കേസിൽ ജാമ്യവുമായി ബന്ധപ്പെട്ട് ബെയിൽ ആക്ട് എന്ന പ്രത്യേക നിയമം പാസാക്കണമെന്നടക്കം കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി രജിസ്ട്രാർ ജനറലുകളോടും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോടും നിർദ്ദേശം പാലിക്കുന്നുവെന്നത് ഉറപ്പാക്കി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.