റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി റഷ്യ. പൗരന്മാർ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് നിർദേശം നൽകി. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്ന് റഷ്യ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായാണ് റഷ്യ- അമേരിക്ക ബന്ധം ഇത്രയും വഷളാകുന്നത്. കാനഡ, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും റഷ്യന്‍ പൗരന്മാര്ക്ക് അപകടകരമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലം മുന്നറിയിപ്പ് നല്കി.