ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതന്‍ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താപനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ രാധാകൃഷ്ണന് എം പി. സുരേഷ് ഗോപിയുടെ പ്രസ്താപന ഭരണഘടനാ വിരുദ്ധമെന്നാണ് കെ രാധാക്യഷ്ണന് വിമര്‍ശനമുന്നയിച്ചത്. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാന്‍ സുരേഷ് ഗോപി അര്‍ഹനല്ലെന്നും അദ്ദേഹം ആരോപിച്ചു.
സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതന്‍ എന്ന് പറഞ്ഞ് നടപ്പാണ് പണി. എല്ലാവരും അടിമയായിരിക്കണമെന്നാണ് സ്വപ്നം. ഇത് കേരളത്തെ തകര്‍ക്കുന്ന നിലപാടാണ്. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും കെ രാധാകൃഷ്ണന് ചോദിച്ചു.