മാധ്യമപ്രവര്‍ത്തകരെ പട്ടിയോട് ഉപമിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം എന്‍എന്‍ കൃഷ്ണദാസ്. മാപ്പ് പറയില്ലെന്നും താന്‍ ഉത്തമബോധ്യത്തില്‍ നടത്തിയ വിമര്‍ശനമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കെയുഡബ്ല്യുജെ എന്ന സംഘടനയോട് പരമപുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശക്തമായ വിമര്‍ശനത്തിന് സുന്ദരമായ പദം ഉപയോഗിക്കണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കൃഷ്ണദാസിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് തരിച്ചറിഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറിയുടെ തള്ളിപ്പറച്ചില്‍.
കോണ്‍ഗ്രസ് ചത്തകുതിര, പാലക്കാട് ത്രികോണ മത്സരം ; വെള്ളാപ്പള്ളി
കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത് മാധ്യമങ്ങളാണെന്ന് എ കെ ബാലന് ചൂണ്ടിക്കാട്ടി. നിരന്തരമായി മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ കുറ്റം പറയുകയാണെന്നും അതില്‍ പ്രകോപിതനായാണ് കൃഷ്ണദാസ് പ്രതികരിച്ചതെന്നും എ കെ ബാലന് പറഞ്ഞു. അതേസമയം, കൃഷ്ണദാസ് അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നായിരുന്നു കണ്ണൂരില്‍ നിന്നുള്ള വനിതാ നേതാവ് പികെ ശ്രീമതിയുടെ നിലപാട്.
പരാമര്‍ശത്തില്‍ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃഷ്ണദാസിന് പാലക്കാടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; പി പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും
ഇന്നലെ പാര്‍ട്ടിയോട് ഇടഞ്ഞ പാലക്കാടെ ഏരിയ കമ്മറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചത്. ഇറച്ചിക്കടയ്ക്ക് മുന്നില്‍ കാത്ത് കിടക്കുന്ന പട്ടികളെ പോലെയാണ് മാധ്യമപ്രവര്‍ത്തകരെന്നായിരുന്നു പരാമര്‍ശം.