അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ചുമതലയേറ്റത്തിന് പിന്നാലെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പ് വെച്ച് ഡൊണാൾഡ് ട്രംപ് . എക്സിക്യൂട്ടീവ് ഉത്തരവുകളിൽ കാപിറ്റോൾ ആക്രമണകാരികൾക്ക് മോചനം നൽകി കൊണ്ടുള്ള ഉത്തരവും ഉണ്ട്. 2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ പ്രതികൾക്ക് പ്രസിഡന്റ് മാപ്പ് നൽകിയതോടെ ഇവരുടെ മോചനം ഉടൻ നടപ്പാകും. സംഭവത്തിൽ 140 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
ബൈഡൻ ഭരണകൂടത്തിൻ്റെ ഉത്തരവുപ്രകാരം പ്രതിഷേധക്കാർക്ക് നേരെ നടത്തിയ പൊലീസ് നടപടിയിൽ 4 ട്രംപ് അനുകൂലികൾ കൊല്ലപ്പെടുകയും ചെയ്തു. കാപിറ്റോൾ കലാപക്കേസിൽ കുറ്റാരോപിതരായവർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്ന് നീതിന്യായ വകുപ്പിനെ നിർദേശിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്. ഇതോടെ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ 1,500ഓളം പേർക്കാണ് ട്രംപ് മാപ്പ് നൽകിയത്.