റഹ്മാന്റെ ‘മുൻ ഭാര്യ’ എന്ന് തന്നെ വിളിക്കരുതെന്ന് അഭ്യർത്ഥനയുമായി സൈറ ബാനു. എ.ആർ. റഹ്മാനെ നെഞ്ചു വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടർന്ന് റഹ്മാന്റെ വേർപിരിഞ്ഞ ഭാര്യ സൈറ ബാനു തന്റെ അഭിഭാഷകൻ വഴി റഹ്മാന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നു. ഒപ്പം തന്നെ എ ആർ റഹ്മാൻ്റെ മുൻഭാര്യ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
“ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, ഞങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലും അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല
പക്ഷേ ദയവായി ‘മുൻ ഭാര്യ’ എന്ന് പറയരുത്. ഞങ്ങൾ വേർപിരിഞ്ഞു എന്നു മാത്രമാണ്, പക്ഷേ എന്റെ പ്രാർത്ഥനകൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, എല്ലാവരോടും, പ്രത്യേകിച്ച് കുടുംബത്തോടും ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി അദ്ദേഹത്തിന് വളരെയധികം സമ്മർദ്ദം നല്കരുത്, അദ്ദേഹത്തെ നന്നായി നോക്കുക. നന്ദി ” സൈറ പറഞ്ഞു.