കല്യാൺ സിൽക്സിനും പണികൊടുത്തത് മൃദംഗനാദം. അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും 12500 സാരിയുടെ ഓഡർ വന്നുവെന്നും ഓരോന്നിനും വില 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്സ് അറിയിച്ചു. എന്നാൽ സാരിവാങ്ങാനായി മൃദംഗനാദം 1600 രൂപയാണ് നർത്തകരിൽ നിന്നും ഈടാക്കിയത്.അങ്ങനെയാണെകിൽ 19200000 രൂപയാണ് മൃദംഗനാദം ആകെ മൊത്തം നേടിയെടുത്തത്.
മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.12,500 സാരികള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മൃദംഗ വിഷന്‍ തങ്ങളെ സമീപിച്ചു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിക്കുകയും കുറഞ്ഞ വിലക്കുമാണ് നൽകിയത്. ഇതാണ് 1,600 രൂപയ്ക്ക് സംഘാടകര്‍ നല്‍കിയത്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് ആവശ്യപ്പെട്ടു.