കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നല്കിയ പരാതിയില്‍ ആയിരുന്നു രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നത്.
മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമര്‍ശം. പരാതിക്കാരി അനുമതി നല്കിയാലും പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.