ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. ദേശത്തുള്ള മകൾ മടങ്ങിയെത്തിയതിനുശേഷം ആണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചത്. എഐസിസി ആസ്ഥാനത്ത് പൊതുദർശനം ഉണ്ടാകും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിങ് ഇന്നലെ രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.