തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്സ്മിഷന് മെയിനിന്റെ അലൈന്മെന്റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്പറേഷന് അറിയിച്ചു.
ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന് മെയിനിന്റെ അലൈന്മെന്റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. ജലക്ഷാമം ഉള്ളവര്‍ കോര്‍പറേഷനിലെ കോള്‍ സെന്ററില്‍ വിളിക്കാം.