തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ ഇന്ന് 11 മണിക്ക് യോഗം നടക്കും .മന്ത്രിമാരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും യോഗത്തില്‍ പൊലീസും എക്സൈസും അവതരിപ്പിക്കും എന്നാണ് വിവരം. കൂടാതെ ഈ മാസം 30 ന് ലഹരി വ്യാപനം തടയുന്നതിനായി വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്സൈസ്- പൊലീസ് ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍,പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടെങ്ങളിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട് . ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.