കൊച്ചി: ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസാണ് കഴിഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളില്‍ നിന്ന് പൊലീസ് കൊക്കൈന്‍ പിടികൂടിയിരുന്നു. ഓം പ്രകാശിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഓം പ്രകാശ്. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഗുണ്ടാനേതാവാണ് ഓം പ്രകാശ്.